അയ്യൻകുന്നിലും ആറളത്തും വിത്തൂട്ട് നടത്തി
1569583
Monday, June 23, 2025 12:46 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തും, തുടിമരം വനസംരക്ഷണ സമിതിയും, ഇരിട്ടി ഫോറസ്റ്റ് സെക്ഷനും സംയുക്തമായി തുടിമരം ഫോറസ്റ്റിൽ നടത്തിയ വിത്തൂട്ട് പരിപാടി അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈന്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ ഐസക് ജോസഫ്, സിന്ധു ബെന്നി, പഞ്ചായത്ത് അംഗങ്ങളായ സജി മച്ചിത്താന്നി, ബിജോയ് പ്ലാത്തോട്ടം, മിനി വിശ്വനാഥൻ, സെലീന ബിനോയ്, എൽസമ്മ ജോസഫ്, ഫിലോമിന മാണി, ഫോറസ്റ്റ് ഓഫീസർ സുനിൽ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കൃഷ്ണശ്രീ, രാജേഷ്, രാഹുൽ, അമൽ, ഉത്തര, വനം സംരക്ഷണ സമിതി പ്രസിഡന്റ് രാജപ്പൻ മേട്ടേൽ എന്നിവർ പങ്കെടുത്തു.
ഇരിട്ടി: കേരള വനം വന്യജീവി വകുപ്പിന്റെ മിഷൻ ഫുഡ് ഫോഡ്ഡർ വാട്ടറിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ പെരങ്ങത്തൂർ എൻഎഎം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരും ആറളം വന്യജീവി സങ്കേതം ജീവനക്കാരും ചേർന്ന് വിത്തൂട്ട് നടത്തി.
ആറളം വൈൽഡ് ലൈഫ് വാർഡൻ ജി പ്രദീപ്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, എൻഎഎം ഹയർ സെക്കൻഡറിസ്കൂൾ പ്രിൻസിപ്പൽ ഡോ. എൻ.എ. മുഹമ്മദ് റഷീദ് എന്നിവർ നേതൃത്വം നൽകി.