ജ്യൂസില്‍ ചത്ത കൂറയെ കണ്ടെത്തിയ സംഭവം; ഹോട്ടലിന് നഗരസഭ നോട്ടീസ് നല്കി
1569520
Sunday, June 22, 2025 7:42 AM IST
പയ്യന്നൂര്‍: ഹോട്ടലില്‍ നിന്നും പാര്‍സലായി എത്തിച്ച ഫ്രഷ് ജ്യൂസില്‍ ചത്ത കൂറയെ കണ്ടെത്തിയെന്ന പരാതിയില്‍ നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലിന് നോട്ടീസ് നല്കി. എടാട്ട് സ്വദേശിനിയായ യുവതി പയ്യന്നൂര്‍ നഗരസഭ അധികൃതര്‍ക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. വ്യാഴാഴ്ച വൈകുന്നേരം ആറേമുക്കാലോടെ നഗരസഭാ കാര്യാലയത്തിന് സമീപത്തെ ഹോട്ടലിലാണ് പരാതിക്കാസ്പദമായ സംഭവം.