ചന്ദനക്കാംപാറയിൽ സ്പോർട്സ് ഹോസ്റ്റൽ
1569514
Sunday, June 22, 2025 7:41 AM IST
ചന്ദനക്കാംപാറ: ചന്ദനക്കാംപാറ ഹൈസ്കൂളിന്റെ ബാസ്കറ്റ്ബോൾ പരിശീലന കേന്ദ്രത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള സ്പോർട്സ് ഹോസ്റ്റൽ അനുവദിച്ചു.
ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള സെലക്ഷൻ അടുത്തയാഴ്ച കണ്ണൂർ സ്പോർട്സ് സ്കൂളിൽ നടക്കും. നൂറുകണക്കിന് ദേശീയ, അന്തർദേശീയ ബാസ്കറ്റ് ബോൾ താരങ്ങളെ സൃഷ്ടിച്ചതിലൂടെ പ്രശസ്തി നേടിയ ചന്ദനക്കാംപാറയിൽ നിന്നുള്ള ഇരുനൂറിൽപരം പേരാണ് ഇതുവരെ കേന്ദ്ര, സംസ്ഥാന സർക്കാർ തലങ്ങളിലെ ഉയർന്ന സ്ഥാനങ്ങളിൽ ജോലി നേടിയിട്ടുള്ളത്. ചെറുപുഷ്പം സ്പോർട്സ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും അഖില കേരള പുരുഷ, വനിത ബാസ്കറ്റ്ബോൾ ടൂർണമെന്റ് നടത്തുന്നുണ്ട്.