കെ. സുരേന്ദ്രൻ അനുസ്മരണം
1569523
Sunday, June 22, 2025 7:42 AM IST
കണ്ണൂർ: ഐഎൻടിയുസി അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറിയും ഡിസിസി പ്രസിഡന്റുമായിരുന്ന കെ. സുരേന്ദ്രന്റെ അഞ്ചാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഐഎൻടി യുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. നേതാക്കളായ മനോജ് എടാനി, വി.വി. ശശീന്ദ്രൻ, എ.ടി. നിഷാത്ത്, എ.എം. വിജയൻ, എം.വി. പ്രേമരാജൻ, എം. പ്രഭാകരൻ, യു.കെ. ജലജ, ഗംഗാധരൻ, കെ.സി. ഉല്ലാസൻ, പി. ഷാജി, കെ. സുധാകരൻ, ദിനു മൊട്ടമ്മൽ, സമീർ പള്ളിപ്രം, കെ.വി. മോഹനൻ, കെ.എം. പീറ്റർ, ഷൈജുകുമാർ, കെ.വി. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഇരിട്ടി: കെ. സുരേന്ദ്രന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ ദേശീയ ചുമട്ട് തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) ഇരിട്ടി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ അനുസ്മരണവും ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എ. നസീർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.