സ്ഥാനാരോഹണം ഇന്ന്
1569516
Sunday, June 22, 2025 7:41 AM IST
തൃശൂർ: വൈസ്മെൻ ഇന്റർനാഷണൽ വെസ്റ്റ് ഇന്ത്യ റീജണിന്റെ റീജണൽ ഡയറക്ടറായി പി.എസ്. ഫ്രാൻസിസ് ഇന്ന് സ്ഥാനമേൽക്കും. കോഴിക്കോട് ഹോട്ടൽ പാരമൗണ്ട് ടവറിൽ നടക്കുന്ന മുപ്പത്തെട്ടാമതു റീജണൽ കൺവൻഷൻ മുൻ ഇന്റർനാഷണൽ പ്രസിഡന്റ് വി.എസ്. ബഷീർ ഉദ്ഘാടനംചെയ്യും.
നാനൂറിലേറെ പ്രതിനിധികൾ പങ്കെടുക്കും. കോഴിക്കോട്ടെ പ്രമുഖ പരസ്യ ഏജൻസി ഫ്രന്റ്ലൈൻ കമ്യൂണിക്കേഷൻസിന്റെ മാനേജിംഗ് ഡയറക്ടറായ ഫ്രാൻസിസ് താമരശേരി ചമൽ പയ്യപ്പേൽ കുടുംബാംഗമാണ്. തൃശൂർ കൊരട്ടി മുതൽ മംഗലാപുരംവരെ വ്യാപിച്ചുകിടക്കുന്ന വെസ്റ്റ് ഇന്ത്യ റീജിയൻ വിപുലമായ സേവനപ്രവർത്തനങ്ങൾ ഇക്കൊല്ലം നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു.