ത​ളി​പ്പ​റ​ന്പ്: സ​മു​ദാ​യ ശാ​ക്തീ​ക​ര​ണ വ​ർ​ഷ​ത്തി​ൽ ത​ന​ത് വേ​ഷ​വി​ധാ​ന​ത്തോ​ടും ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളോ​ടും ക​ലാ​രൂ​പ​ങ്ങ​ളോ​ടും കൂ​ടി വ്യ​ത്യ​സ്ത​ത​യാ​ർ​ന്ന രീ​തി​യി​ൽ സീ​റോ മ​ല​ബാ​ർ മാ​തൃ​വേ​ദി ത​ല​ശേ​രി അ​തി​രൂ​പ​ത ജ​ന​റ​ൽ ബോ​ഡി യോ​ഗം ത​ളി​പ്പ​റ​ന്പി​ൽ ന​ട​ത്തി.

അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി​സി ആ​ന്‍റണി പ​താ​ക ഉ​യ​ർ​ത്തി. അ​മ്മ​മാ​ർ അ​ണി​നി​ര​ന്ന അ​ര​വ​ഞ്ചാ​ൽ സ്നേ​ഹ​ദീ​പം ബാ​ൻ​ഡ് മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ വി​ശി​ഷ്ഠാ​തി​ഥി​ക​ളെ റാ​ലി​യാ​യി വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു. ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​റോ മ​ല​ബാ​ർ മാ​തൃ​വേ​ദി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ബീ​ന ജോ​ഷി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​മ്പി​ൽ, ഫാ. ​ജോ​യ്സ് കാ​രി​ക്കാ​ത്ത​ട​ത്തി​ൽ, സി​സ്റ്റ​ർ എ​ൽ​സി എ​സ്എ​ച്ച്, ഷൈ​നി, ഗ്ലോ​ബ​ൽ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ മോ​ളി, ബ്രി​ല്ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി ലി​ൻ​സി റി​പ്പോ​ർ​ട്ടും അ​തി​രൂ​പ​ത ട്ര​ഷ​റ​ർ റെ​ജീ​ന വ​ര​വ്ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി കോ​വാ​ട്ട്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​ന്‍റ, ബ്ര​ദ​ർ ജോ​യ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ മേ​ഴ്‌​സി, വ​ത്സ​മ്മ, ജി​ജി, ബീ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മാ​ർ​ഗം​ക​ളി, കോ​ൽ​ക്ക​ളി, നൃ​ത്ത​വി​സ്മ​യം, റ​മ്പാ​ൻ പാ​ട്ട്, സം​ഘ​ഗാ​നം എ​ന്നി​വ വി​വി​ധ മേ​ഖ​ല​ക​ളി​ലെ അ​മ്മ​മാ​ർ അ​വ​ത​രി​പ്പി​ച്ചു. ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ ഓ​രോ 19 മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​രും പാ​കം ചെ​യ്തു കൊ​ണ്ടു​വ​ന്ന് പ​ങ്കി​ട്ടു ക​ഴി​ച്ചു. നാ​നൂ​റോ​ളം അ​മ്മ​മാ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.