കൊട്ടിയൂർ ഉത്സവം: അന്ത്യോദയ എക്സ്പ്രസിന് തലശേരിയിൽ സ്റ്റോപ്പ്
1569515
Sunday, June 22, 2025 7:41 AM IST
തലശേരി: കൊട്ടിയൂർ മഹോത്സവത്തോടനുബന്ധിച്ച് 26 മുതൽ 29 വരെ കൊച്ചുവേളി -മംഗലാപുരം ജംഗ്ഷൻ റൂട്ടിൽ സർവീസ് നടത്തുന്ന അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് തലശേരി താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. തലശേരി റെയിൽ ആൻഡ് റോഡ് പാസഞ്ചേഴ്സ് ഫോറത്തിന്റെ അപേക്ഷയെ തുടർന്നാണ് സ്റ്റോപ്പ് അനുവദിച്ചത്.
ട്രെയിൻ പുലർച്ചെ 5.38 ന് തലശേരി റെയിൽവെ സ്റ്റേഷനിൽ എത്തുകയും 5.40 ന് പുറപ്പെടുകയും ചെയ്യും. തിരിച്ച് തിരുവനന്തപുരത്തേക്ക് 27 ,29 തീയതികളിൽ രാത്രി 10.22 ന് പുറപ്പെടുകയും ചെയ്യും.