നഗരമധ്യത്തിൽ തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
1569526
Sunday, June 22, 2025 7:42 AM IST
തലശേരി: പുതിയ ബസ്സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ തമിഴ്നാട് സ്വദേശിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചെന്നൈ സ്വദേശി ശിവയെ (50) പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി സ്വദേശി സിജോ സേവ്യറെ (27) തലശേരി പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് ശിവയെ സിജോ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശിവയെ തലശേരി ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം പരിയാരത്തേക്കു മാറ്റുകയായിരുന്നു. ശിവയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.