ചെ​റു​പു​ഴ: കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പാ​ടി​യോ​ട്ടു​ചാ​ൽ യൂ​ണി​റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ വി.​കെ. രാ​ഘ​വ​ൻ സ്മാ​ര​ക പു​ര​സ്കാ​രം ചെ​റു​പു​ഴ കു​ണ്ടം​ത​ടം എ​യ്ഞ്ച​ൽ ഹോം ​സ്പെ​ഷൽ സ്കൂ​ൾ അ​ധ്യാ​പി​ക കെ. ​സ്മി​ത​യ്ക്ക് സ​മ്മാ​നി​ച്ചു. പാ​ടി​യോ​ട്ടു​ചാ​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എം. സു​ഗു​ണ​ൻ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി ധ​ന​ജ്ഞ​യ​ൻ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.
പെ​രി​ങ്ങോം വ​യ​ക്ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു രാ​ജ​ൻ​കു​ട്ടി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ർ. രാ​ധാ​മ​ണി, പു​ഷ്പ മോ​ഹ​ൻ, കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യം​ഗം സു​ലേ​ഖ വി​ജ​യ​ൻ, കെ. ​അ​ൻ​സാ​രി, എം.​വി. ര​വീ​ന്ദ്ര​ൻ, സി.​വി. സു​ക​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചെ​റു​പു​ഴ കു​ണ്ടം​ത​ടം എ​യ്ഞ്ച​ൽ ഹോം ​സ്പെ​ഷ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജാ​സ്മി​ൻ, സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, വ്യാ​പാ​രി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.