പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രും ക​രി​വെ​ള്ളൂ​രി​ലു​മാ​യി ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ര​ണ്ട​പ​ക​ട​ങ്ങ​ളി​ലെ ര​ക്ഷ​പ്പെ​ട​ല്‍ അ​ദ്ഭുത​ക​ര​മാ​യി. പ​യ്യ​ന്നൂ​രി​ല്‍ വി​ഠോ​ബ ക്ഷേ​ത്ര​ത്തി​ന് മു​മ്പി​ലും ക​രി​വെ​ള്ളൂ​ര്‍ പ​ള്ളി സ്‌​റ്റോ​പ്പി​നു സ​മീ​പ​വു​മാ​യാ​ണ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​ത്.

പ​യ്യ​ന്നൂ​ര്‍ സൗ​ത്ത് ബ​സാ​റി​ന് സ​മീ​പം വി​ഠോ​ബ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ട​ത് പ​യ്യ​ന്നൂ​രി​ലെ ജി​ല്ലാ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ എ​ന്‍.​എം. രാ​മ​ച​ന്ദ്ര​നാ​ണ്. സൈ​ക്കി​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ക്ഷേ​ത്ര​ത്തി​ന് മു​ന്നില്‍ പ്രാ​ര്‍​ഥി​ക്കാ​ന്‍ സൈ​ക്കി​ള്‍ നി​ര്‍​ത്തി ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ കാ​ല്‍​തെ​റ്റി മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം അ​തു വ​ഴി​യെ​ത്തി​യ ടി​പ്പ​റി​ന്‍റെ പി​ന്‍​ച​ക്രം ത​ല​യു​ടെ തൊ​ട്ട​രി​കി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​ത്. ത​ല​നാ​രി​ഴ​യു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് അ​പ​ക​ടം ത​ല​യ്ക്ക​രി​കി​ലൂ​ടെ ക​ട​ന്നു​പോ​യ​ത്.

ന​ഴ്‌​സ​റി​യി​ല്‍ നി​ന്നു ന​ടീ​ല്‍ വ​സ്തു​ക്ക​ളു​മാ​യി പോ​യ വാ​ന്‍ ക​രി​വെ​ള്ളൂ​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ പ​ള്ളി സ്‌​റ്റോ​പ്പി​ന് സ​മീ​പം ഡി​വൈ​ഡ​റി​ല്‍​ത്ത​ട്ടി മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ വാ​നോ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.