ബൈക്ക് ഓവുചാലിൽ വീണ് യുവാവിനു പരിക്ക്
1569587
Monday, June 23, 2025 12:46 AM IST
രയറോം: മലയോര ഹൈവേയിൽ രയറോം കാക്കടവിൽ ഞായറാഴ്ച്ച പുലർച്ചെ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവിനു പരിക്കേറ്റു. രയറോം ബീംബുംകാട്ടെ ജിന്റോ റോയിയ്ക്കാണ് പരിക്കേറ്റത്.
കണ്ണൂരിൽ നിന്നും ബിംബുകാട് ഭാഗത്തേക്ക് വന്ന ബൈക്ക് കനത്ത മഴയിൽ റോഡിൽ നിന്നും തെന്നി മാറി റോഡരിലെ ഓവുചാലിൽ വിഴുകയായിരുന്നു.