കാ​സ​ര്‍​ഗോ​ഡ്: ശ​ര​ത്‌​ലാ​ല്‍-​കൃ​പേ​ഷ് ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ കെ. ​മ​ണി​ക​ണ്ഠ​ന്‍ ഇ​പ്പോ​ള്‍ രാ​ജി​വെ​ച്ച​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഇ​യാ​ളെ അ​യോ​ഗ്യ​ന്‍ ആ​ക്കു​മെ​ന്ന സൂ​ച​ന​യെ തു​ട​ര്‍​ന്നാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍. മ​ണി​ക​ണ്ഠ​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ അ​ഡ്വ. ബാ​ബു​രാ​ജ് ഇ​ല​ക്ഷ​ന് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ജൂ​ണ്‍ 26 ന് ​അ​ന്തി​മ വാ​ദം പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യാ​ണ്. മ​ണി​ക​ണ്ഠ​നെ ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ അ​യോ​ഗ്യ​നാ​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള നി​യ​മ പോ​രാ​ട്ട​ങ്ങ​ളു​മാ​യി പാ​ര്‍​ട്ടി​നേ​തൃ​ത്വം മു​ന്നോ​ട്ട് പോ​കു​മെ​ന്നും കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട ഉ​ട​നെ ത​ന്നെ മ​ണി​ക​ണ്ഠ​ന്‍ രാ​ജി വെ​ക്കാ​നു​ള്ള ധാ​ര്‍​മി​ക​ബോ​ധം കാ​ണി​ക്ക​ണ​മാ​യി​രു​ന്നു എ​ന്നും ഫൈ​സ​ല്‍ പ​റ​ഞ്ഞു.