ഡോ. ടി. രാധാകൃഷ്ണനെ അനുസ്മരിച്ചു
1570100
Wednesday, June 25, 2025 12:56 AM IST
ചപ്പാരപ്പടവ്: കൂവേരിയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിയും കൂവേരി ജവഹർ സ്മാരക ഗ്രന്ഥാലയത്തിന്റെ പ്രസിഡന്റുമായിരുന്ന ഡോ. ടി. രാധാകൃഷ്ണനെ കൂവേരി ജവഹർ സ്മാരക ഗ്രന്ഥശാലയിൽ അനുസ്മരിച്ചു. കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി.വി. റീത്ത ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. പി.പി. ഭാർഗവൻ അനുസ്മരണ പ്രഭാഷണം നടത്തി.
ഹരിദാസ് കൊട്ടക്കാനം, സി.വി.കെ. പണിക്കർ, കെ.വി. രാജീവൻ, കെ.എം. കൃഷ്ണൻ, കെ. വി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.