ക​ണ്ണൂ​ർ: ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി "ഓ​ണ​ത്തി​ന് ഒ​രുകൊ​ട്ടപ്പൂവ്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചെ​ണ്ടു​മ​ല്ലി-​വാ​ടാ​മ​ല്ലി തൈ​ക​ളു​ടെ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ത്ന​കു​മാ​രി നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് മീ​റ്റിം​ഗ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ യു.​പി. ശോ​ഭ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ഓ​ണ​ത്തി​ന് ത​ദ്ദേ​ശീ​യ​മാ​യി പൂ​ക്ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ക, ജി​ല്ല​യി​ലെ വ​നി​താ ഗ്രൂ​പ്പു​ക​ളെ കൃ​ഷി​യി​ല്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 16 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്. ജി​ല്ല​യി​ലെ അ​ഞ്ചു ഫാ​മു​ക​ളി​ല്‍ ഉ​ത്പാ​ദി​പ്പി​ച്ച ര​ണ്ട​ര ല​ക്ഷം തൈ​ക​ള്‍ വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​നി​താ ഗ്രൂ​പ്പു​ക​ള്‍​ക്ക് ന​ല്‍​കും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ കൃ​ഷി​ഭ​വ​ന്‍ മു​ഖേ​ന​യാ​ണ് തൈ​ക​ളു​ടെ വി​ത​ര​ണം.