ചെ​മ്പേ​രി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ ശാ​സ്ത്ര അ​ഭി​രു​ചി വ​ള​ർ​ത്താ​നാ​യി ചെ​മ്പേ​രി റോ​ട്ട​റി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ജ്ഞാ​ൻ ര​ഥ് (സ​യ​ൻ​സ് ഓ​ൺ വീ​ൽ​സ്) ശാ​സ്ത്ര പ​രീ​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്ക് ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. ത​മി​ഴ് നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലു​മാ​യി ഇ​തു​വ​രെ ഒ​രു ല​ക്ഷ​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​റി​വ് പ​ക​ർ​ന്ന ശാ​സ്ത്ര സ​ത്യ​ങ്ങ​ൾ വി​ശ​ദ​മാ​ക്കു​ന്ന പ​രീ​ക്ഷ​ണ പ്ര​ദ​ർ​ശ​ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​ണി​ത്.

ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​രും ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​റു​മാ​യ റ​വ.​ഡോ.​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​മ്പേ​രി റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​ഡി.​സ​ജീ​വ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി അ​ല​ക്സ്, പ്ര​ഫ.​വാ​സു​ദേ​വ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​യ​ൻ​സ് ഓ​ൺ വീ​ൽ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​വ​ര​ശ​ൻ ക്ലാ​സു​ക​ൾ ന​യി​ച്ചു. റോ​ട്ട​റി ക്ല​ബ് പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ സു​നി​ൽ കെ.​പീ​റ്റ​ർ, ജി​ജി ഏ​ബ്ര​ഹാം, സ​ണ്ണി മം​ഗ​ല​ത്ത്ക​രോ​ട്ട്, ന​വീ​ൻ​കു​മാ​ർ, സ​തീ​ഷ് കു​മാ​ർ, ബി​നു എ​ക്സ്പ്ര​സ്, സി​ബി പു​ന്ന​ക്കു​കു​ഴി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ചെ​മ്പേ​രി മേ​ഖ​ല​യ​ലെ മു​ഴു​വ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​യ​ൻ​സ് ഓ​ൺ വീ​ൽ​സ് പ്രോ​ഗ്രാം ല​ഭ്യ​മാ​ക്കു​മെ​ന്ന് റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.