ചെ​മ്പേ​രി: വൈ​എം​സി​എ ചെ​മ്പേ​രി യൂ​ണി​റ്റ് കു​ടും​ബ സം​ഗ​മ​വും ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ വും ​പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണ​വും ചെ​മ്പേ​രി വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്നു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ൽ​ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ ചെ​മ്പേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​മി ജോ​സ് ചാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും വൈ​എം​സി​എ ഏ​ഷ്യ പ​സ​ഫി​ക് ക​മ്മി​റ്റി മെം​ബ​ർ ഡോ.​കെ.​എം. തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

വൈ​എം​സി​എ ക​ണ്ണൂ​ർ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ബെ​ന്നി ജോ​സ​ഫ്, പു​തി​യ പ്ര​സി​ഡ​ന്‍റ് ഷീ​ൻ ഏ​ബ്ര​ഹാം വേ​ലി​യ്ക്ക​ക​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷാ​ജി വ​ർ​ഗീ​സ് ക​ള​പ്പു​ര, നി​ബി​ൻ ജോ​യ് ഉ​റു​മ്പി​ൽ, സെ​ക്ര​ട്ട​റി റോ​ബി ഇ​ല​വു​ങ്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ദീ​പു ക​ണ്ട​ത്തി​ൽ, ട്ര​ഷ​റ​ര്‍ സാ​ജു കൊ​ട്ടാ​ര​ത്തി​ൽ എ​ന്നി​വ​രും മ​റ്റു ഭാ​ര​വാ​ഹി​ക​ളും സ്ഥാ​ന​മേ​റ്റു.

പ​ഠ​ന മി​ക​വ് തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളെ​യും എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് നേ​ടി​യ പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ച്ചു. ക​ണ്ണൂ​ർ സ​ബ് റീ​ജി​യ​ൻ വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ടി​ന്‍റു ബി​ജി ചെ​മ്പേ​രി വൈ​എം​സി​എ വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ലി​സി​യാ​മ്മ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ സ​മി​തി​ക്കു ചു​മ​ത​ല കൈ​മാ​റി. സ​ബ് റീ​ജ​ണ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ജി ജോ​സ​ഫ് പു​തി​യ എ​ട്ട് കു​ടും​ബ​ങ്ങ​ളെ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു സ്വീ​ക​രി​ച്ചു.

കേ​ര​ള റീ​ജി​യ​ൻ മു​ൻ ചെ​യ​ർ​മാ​ൻ ജി​യോ ജേ​ക്ക​ബ്, റീ​ജ​ണ​ൽ ട്രെ​യി​ന​ർ ജോ​സ് മേ​മ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ​മാ​രാ​യ സി​ബി പു​ന്ന​ക്കു​ഴി​യി​ൽ, ജ്യോ​തി​രാ​ജ് അ​യ്യ​ങ്കാ​നാ​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.