ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി
1569864
Tuesday, June 24, 2025 1:59 AM IST
ചെറുപുഴ: ചെറുപുഴ നവജ്യോതി കോളജിലെ ഫ്ലോറ നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി മാസാചരണ ഭാഗമായി ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി. കോളജ് ഡയറക്ടർ ഫാ. സിജോയ് പോൾ, കൊമേഴ്സ് വിഭാഗം മേധാവി എം.ജെ. മാത്യു, പ്രിൻസിപ്പൽ ഡോ. കെ.കെ. സോമശേഖരൻ എന്നിവർ ചേർന്ന് വിജയികൾക്ക് കാഷ് അവാർഡും മെമന്റോയും വിതരണം ചെയ്തു.
ചെറുപുഴ സെന്റ് മേരീസ് സ്കൂൾ വിദ്യാർഥികളായ മിഷേൽ പ്രണേഷ്, മാത്യു മനോ, വയക്കര ജിഎച്ച്എസ്എസിലെ ശിവധ രാജീവൻ, കെ.എസ്. ശിവ, കോഴിച്ചാൽ ജിഎച്ച്എസ്എസിലെ ഡിമൽ ഡിജോ, ആദർശ് ബിന്റോ എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മത്സരത്തിന് ഫ്ലോറ നേച്ചർ ക്ലബ് അംഗങ്ങളായ സിസ്റ്റർ ആഷ്ന, എ.വി. ജസീൽ, അദ്വൈത് കുമാർ, ജിനു ഷാജി എന്നിവർ നേതൃത്വം നൽകി.