വായന വാരാചരണം സംഘടിപ്പിച്ചു
1570094
Wednesday, June 25, 2025 12:56 AM IST
ഇരിട്ടി: പേരട്ട സെന്റ് ആന്റണീസ് യുപി സ്കൂളിൽ വിവിധ പരിപാടികളോടെ വായന വാരാചരണം സംഘടിപ്പിച്ചു. വായന ക്വിസ്, പുസ്തക പരിചയം, കാവ്യ മുഖം, വായനാവീട്, പുസ്തകച്ചങ്ങല, അക്ഷരക്കൂട് എന്നിങ്ങനെ വിവിധ പരിപാടികളാണു സംഘടിപ്പിക്കുന്നത്. കാവ്യമുഖം പരിപാടിയുടെ ഭാഗമായി ചിത്ര പ്രദർശനവും സ്കൂൾ സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ വായന വാരാചരണം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സന്തോഷ് വെട്ടിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപിക ജെസി ആന്റണി, ജിജോ ജോസഫ്, ദീപ കെ. ജോസ്, ജീന തോമസ്, പി.കെ. ലിജോമോൻ, മദർ പിടിഎ പ്രസിഡന്റ് ജൂലിയറ്റ് സുനിൽ എന്നിവർ പ്രസംഗിച്ചു.