ക​ണ്ണൂ​ർ: അ​ന്താ​രാ​ഷ്‌ട്ര ഒ​ളിന്പിക് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി "മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ കാ​യി​കം' എ​ന്ന സ​ന്ദേ​ശ​മു​യ​ര്‍​ത്തി ജി​ല്ലാ ഒ​ളിന്പിക് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ളിന്പിക് റ​ണ്‍ സം​ഘ​ടി​പ്പി​ച്ചു. കെ.​പി. മോ​ഹ​ന​ന്‍ എം​എ​ല്‍​എ, ജി​ല്ലാ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ത്ന​കു​മാ​രി എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മു​നി​സി​പ്പ​ല്‍ ജ​വ​ഹ​ര്‍‌ സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച ഒ​ളിന്പിക് റ​ണ്‍ ക​ണ്ണൂ​ര്‍ ന​ഗ​രം ചു​റ്റി മു​നി​സിപ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍​ത്ത​ന്നെ സ​മാ​പി​ച്ചു.

മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 15 മു​ത​ല്‍ 22 വ​രെ ജി​ല്ല​യി​ലെ വി​വി​ധ സ​ര്‍​ക്കാ​ര്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഷ​ട്ടി​ല്‍, ബാ​സ്‌​ക​റ്റ്ബോ​ള്‍, വോ​ളി​ബോ​ള്‍, ഫു​ട്ബോ​ള്‍, ജൂ​ഡോ, സൈ​ക്ലിം​ഗ്, ക​രാ​ട്ടെ, ക​ബ​ഡി, റൈ​ഫി​ള്‍ തു​ട​ങ്ങി​യ കാ​യി​ക മ​ത്സ​ര​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക്വി​സ് മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. കാ​ന​ന്നൂ​ര്‍ സൈ​ക്ലിം​ഗ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൈ​ക്കി​ള്‍ റൈ​ഡും ജി​ല്ലാ​ത​ല​ത്തി​ല്‍ ചി​ത്രര​ച​ന, പ്ര​സം​ഗ മ​ത്സ​രം എ​ന്നി​വ​യും ഭാ​ഗ​മാ​യി ന​ട​ന്നു.