ചെ​റു​പു​ഴ: ചെ​റു​പു​ഴ ജെ​എം യു​പി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ പു​ക​യി​ല വി​മു​ക്ത വി​ദ്യാ​ല​യ പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ്ര​ശ​സ്ത സൈ​ബ​ർ പ്ര​ഭാ​ഷ​ക​നും പോ​ലീ​സ് ഓ​ഫീ​സ​റു​മാ​യ രം​ഗീ​ഷ് ക​ട​വ​ത്ത് ക്ലാ​സ് ന​യി​ച്ചു.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ പു​ക​യി​ല വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം. ​ബാ​ല​കൃ​ഷ്ണ​ൻ, പു​ളി​ങ്ങോം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌‌​ട​ർ വി. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, കെ.​എ​സ്. ബി​ന്ദു, റോ​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ പു​ക​യി​ല വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ മൈം ​അ​വ​ത​രി​പ്പി​ച്ചു.