ചെ​മ്പ​ന്തൊ​ട്ടി: മ​ല​യോ​ര​ത്തി​ന്‍റെ കു​ടി​യേ​റ്റ ച​രി​ത്ര​ത്തെ​യും സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തെ​യും അ​നാ​വ​ര​ണം ചെ​യ്യു​ന്ന ബി​ഷ​പ് വ​ള്ളോ​പ്പി​ള്ളി സ്മാ​ര​ക കു​ടി​യേ​റ്റ മ്യൂ​സി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യു​ള്ള സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്നു.

ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​ര​ത്തി​ൽ മ്യൂ​സി​യം നാ​ടി​ന് സ​മ​ർ​പ്പി​ക്കും. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ത്ന​കു​മാ​രി എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡോ. ​കെ.​വി. ഫി​ലോ​മി​ന ചെ​യ​ർ​മാ​നും എ​ബി എ​ൻ. ജോ​സ​ഫ് ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും 501 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.

യോ​ഗ​ത്തി​ൽ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​കെ. ര​ത്ന​കു​മാ​രി, ഡോ. ​കെ.​വി. ഫി​ലോ​മി​ന, മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി കെ.കെ. ദി​വാ​ക​ര​ൻ, ഫാ. ​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ, ഫാ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി​ൽ, ബേ​ബി ഓ​ട​മ്പ​ള്ളി, പി.​ടി. മാ​ത്യു,

എം.​സി. രാ​ഘ​വ​ൻ, എ.​ജെ. ജോ​സ​ഫ്, ടി.​സി. പ്രി​യ, ജോ​ഷി ക​ണ്ട​ത്തി​ൽ, കെ.​ജെ. ചാ​ക്കോ, ബി​നു ഇ​ല​വു​ങ്ക​ൽ, വ​ർ​ഗീ​സ് വ​യ​ലാ​മ​ണ്ണി​ൽ, ഷം​സീ​ർ, ബ​ന്ന​റ്റ്, റ​നീ​ഷ്, ടി.​കെ.വ​ൽ​സ​ൻ, ജി​യോ ജേ​ക്ക​ബ്, ടി.കെ. പ്ര​കാ​ശ​ൻ, സ​ദു തെ​ക്ക​ലം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.