ചെ​റു​പു​ഴ: ചു​ണ്ട ചൈ​ത​ന്യ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.

ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. ഗ്രേ​സി ജോ​ൺ മു​ക്കു​ടി​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചൈ​ത​ന്യ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു ചു​ണ്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റു​പു​ഴ പോ​ലീ​സ് സ്റ്റേഷ​ൻ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​സി. ര​തീ​ഷ് ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ളും ന​ൽ​കി. ബി​ജു ഇ​ര​ണ​ക്ക​ൽ, കു​ടി​യി​ൽ കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, അ​ഗ​സ്റ്റ്യ​ൻ ജോ​സ​ഫ്, അ​ഭി​ൻ ബാ​ല​കൃ​ഷ്ണ​ൻ, മി​നി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.