മരംവീണ് വീട് തകർന്നു
1570655
Friday, June 27, 2025 1:48 AM IST
ഇരിട്ടി: ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് ഭാഗികമായി തകർന്നു. പുന്നാട്ടെ രോഹിത് കുമാറിന്റെ ആനന്ദഭവൻ എന്ന വീടിനു മുകളിലാണ് മരം വീണത്. ഓടിട്ട വീടിന് മേൽ സമീപത്തെ മരം കടപുഴകി വീഴുകയായിരുന്നു. അപകട സമയത്ത് വീട്ടിൽ ആളുകളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കൂത്തുപറമ്പ്: തെങ്ങ് കടപുഴകി വീണ് വീടിന്റെ മേൽക്കുര തകർന്നു. എരുവട്ടി പാനുണ്ട ശ്രീശാലയത്തിൽ പി.കെ. രാഘവന്റെ വീടാണ് തകർന്നത്. ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. ഓടിട്ട മേൽക്കൂര പൂർണമായും തകർന്നു. ചുമരുകൾക്കും കേടുപാടുകൾ സംഭവിച്ചു. സംഭവസമയം രാഘവനും ഭാര്യയും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി രാഘവൻ പറഞ്ഞു.