സ്കൂളിന് മുന്നിൽ റോഡിലെ കുഴി അടയ്ക്കണം
1570548
Thursday, June 26, 2025 9:03 AM IST
ചെറുപുഴ: ചെറുപുഴ-പുളിങ്ങോം റോഡിൽ കന്നിക്കളം ആർക്ക് ഏയ്ഞ്ചൽസ് സ്കൂളിന് മുന്നിലെ കുഴി അപകടത്തിനു കാരണമാകുന്നു. സ്കൂളിന് മുന്നിലെ കലുങ്കിനോടു ചേർന്നാണ് വലിയ കുഴിയുളളത്. നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ കുഴിയിൽ നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
കുഴി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.