ലഹരിക്കെതിരേ മനുഷ്യച്ചങ്ങല നടത്തി
1570545
Thursday, June 26, 2025 9:03 AM IST
ആലക്കോട്: ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി മനുഷ്യച്ചങ്ങല നടത്തി. കരുവഞ്ചാൽ ടൗൺ മുതൽ വെള്ളാട് വരെ നൂറുകണക്കിനാളുകൾ പങ്കെടുത്ത മനുഷ്യച്ചങ്ങല നടന്നത്.
രാഷ്ട്രീയ സാമൂഹിക സാമുദായിക സാംസ്കാരിക സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വ്യാപാരി-തൊഴിലാളി വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോന വികാരി റവ. ഡോ. തോമസ് തെങ്ങുംപള്ളിയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ജനാർദന വലമറ്റം അധ്യക്ഷത വഹിച്ചു.
ഫാ. ജോസഫ് ഈനാച്ചേരിയിൽ, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, രാജീവൻ, ടി.ഡി. ബാബു, ടോമി കുമ്പിടിയാമാക്കൽ, വി.എ. റഹീം, ജയിംസ് പുത്തൻപുര, ബാബു പള്ളിപ്പുറം, എൻ.യു. അബ്ദുള്ള, കെ.പി. നൗഷാദ്, പി.കെ. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.