ശ്രീ​ക​ണ്ഠ​പു​രം: റോ​ഡി​ൽ മ​ണ്ണി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​ത്തി​നി​ടെ സി​പി​ഐ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​ർ​ദി​ച്ച​താ​യി പ​രാ​തി.

സി​പി​ഐ പ​യ​റ്റി​യാ​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി. സി.​സി. റോ​യി ചു​ക്കാ​നാ​നി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഹൃ​ദ്രോ​ഗി​യാ​യ റോ​യി മ​ർ​ദ​ന​മേ​റ്റു വീ​ണ​തി​നെ തു​ട​ർ​ന്ന് ത​ളി​പ്പ​റ​ന്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ രാ​ഷ്‌​ട്രീ​യ​മി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചെ​മ്പ​ന്തൊ​ട്ടി ടൗ​ണി​ൽ സി​പി​ഐ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി. ​ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.