ഇ​രി​ക്കൂ​ർ: ഇ​രി​ക്കൂ​ര്‍ ഗ​വ. ഹ​യ​ര്‍ ​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സ്‌​കൂ​ഫെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ക്കൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​പി. ഫാ​ത്തി​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഹൈ​സ്‌​കൂ​ളു​ക​ളി​ലും ഹ​യ​ര്‍ ​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലും ന​ട​പ്പി​ലാ​ക്കു​ന്ന ക​ഫേ അ​റ്റ് സ്‌​കൂ​ള്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ്‌​കൂ​ഫെ ആ​രം​ഭി​ച്ച​ത്.

കു​ട്ടി​ക​ള്‍​ക്ക് ശു​ദ്ധ​വും ഗു​ണ​നി​ല​വാ​ര​മു​ള്ള​തു​മാ​യ ഭ​ക്ഷ​ണ​വ​സ്തു​ക്ക​ൾ, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ സ്‌​കൂ​ള്‍ വ​ള​പ്പി​നു​ള്ളി​ല്‍ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് സ്‌​കൂ​ഫെ.​ ഒ​രു സ്‌​കൂ​ളി​ന് സ്‌​കൂ​ഫെ ആ​രം​ഭി​ക്കു​ന്ന​തി​ന് ര​ണ്ട​രല​ക്ഷം രൂ​പ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​ത്.

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​വി. ജ​യ​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ടി. ന​സീ​ര്‍, ടി.​സി. ന​സി​യ​ത്ത്, എ​ന്‍.​കെ. സു​ലൈ​ഖ, എം.​പി. ശ​ബ്‌​നം, എ​ന്‍.കെ.കെ. മു​ഫീ​ദ, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ടി. ​റീ​ന, മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​പി. അ​ഷ്‌​റ​ഫ്, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​പി. ജു​നൈ​ദ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.