മാത്തിൽ ഗുരുദേവ് കോളജിൽ വായന വാരാഘോഷം
1570542
Thursday, June 26, 2025 9:03 AM IST
ചെറുപുഴ: മാത്തിൽ ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളജ് മലയാളം സാഹിത്യവേദി "മാമ്പ്', എൻഎസ്എസ് യൂണിറ്റ് 51, ഐക്യുഎസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വായന വാരാഘോഷ പരിപാടി "അക്ഷരപ്പാത' സംഘടിപ്പിച്ചു. കോളജ് സെമിനാർ ഹാളിൽ നടന്ന പരിപാടി മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ റവ. ഡോ. സാമുവൽ പുതുപ്പാടി അധ്യക്ഷത വഹിച്ചു.
കോളജ് ബർസർ ഫാ. ഏബ്രഹാം പുന്നവിള, വൈസ് പ്രിൻസിപ്പൽ പി. വിനോദ്കുമാർ, എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷജ്ന ഗോവിന്ദൻ, എൻഎസ്എസ് വോളന്റിയർ അർഥന, മലയാള വിഭാഗം മേധാവി എൻ.എസ്. ബബിത എന്നിവർ പ്രസംഗിച്ചു. സെമിനാർ ഹാളിലും ലൈബ്രറിയിലുമായി മാസ് റീഡിംഗും ഉണ്ടായിരുന്നു. വിദ്യാർഥികളും അധ്യാപകരും ഒന്നിച്ചിരുന്നു പുസ്തകങ്ങൾ വായിച്ചു.