വിജയോത്സവം സംഘടിപ്പിച്ചു
1570659
Friday, June 27, 2025 1:48 AM IST
ഇരിട്ടി: വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന വിജയോത്സവം കോര്‍പറേറ്റ് മുന്‍ മാനേജര്‍ ഫാ. മാത്യു ശാസ്താംപടവില്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. മാര്ട്ടിന് കിഴക്കേതലക്കല്‍ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് നിർവഹിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന് പുരസ്കാര വിതരണം നടത്തി. അസി. പ്രിന്‍സിപ്പല്‍ ഡാഫി കെ. മാണി, പ്രധാന അധ്യാപകന് ബെന്നി മാത്യു, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം.സി. റോസ, മുന്‍ മുഖ്യ അധ്യാപകന് ജോഷി ജോണ്‍, യുപി സ്കൂള്‍ മുഖ്യ അധ്യാപിക ജയ മാത്യു, പിടിഎ പ്രസിഡന്റ് ടൈറ്റസ് മുള്ളന്‍കുഴിയില്‍, മദര്‍ പിടിഎ ഫ്രസിഡന്റ് ബിന്‍സി റോയി, ജില്‍സ് മുള്ളന്‍കുഴിയില്‍, റിന്‍സി ചെറിയാന്, പി.യു. ജോണ്സൺ, ഡയസ് പി. ജോണ്‍, മരിയ സെബാസ്റ്റ്യന്‍, അനില സജി എന്നിവര്‍ പ്രസംഗിച്ചു.