ഉ​ളി​ക്ക​ൽ: ക​ണ്ണൂ​ർ റൂ​റ​ൽ പോ​ലീ​സ്, സ​ബ്‌​ഡി​വി​ഷ​ൻ ഉ​ളി​ക്ക​ൽ പോ​ലീ​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ളി​ക്ക​ൽ അം​ബേ​ദ്‌​ക​ർ ന​ഗ​ർ ഉ​ന്ന​തി​യി​ൽ ന​ട​ന്ന പ്ര​ശ്‌​ന പ​രി​ഹാ​ര അ​ദാ​ല​ത്തും ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി (റൂ​റ​ൽ) അ​നു​ജ് പ​രി​വാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്ണൂ​ർ റൂ​റ​ൽ എ​എ​സ്‌​പി കെ.​എ​സ്. ഷാ​ജി, ഡി​വൈ​എ​സ്‌​പി പി.​കെ. ധ​ന​ജ്‌​ഞ​യ ബാ​ബു, ഉ​ളി​ക്ക​ൽ എ​സ്‌​എ​ച്ച്‌​ഒ വി.​എം. ഡോ​ളി, എ​സ്ഐ ഇ.​കെ. സു​നി​ൽ, പ​ഞ്ചാ​യ​ത്തം​ഗം ടോ​മി മൂ​ക്ക​നോ​ലി, ഊ​രു​മൂ​പ്പ​ൻ വി​നീ​ത് ബാ​ബു, എ.​ആ​ർ. ര​ഞ്ജി​ത്ത്, വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്‌​ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​ദാ​ല​ത്തി​ൽ ല​ഭി​ച്ച 91 പ​രാ​തി​ക​ൾ അ​ത​ത് വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റി.