വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു
1570653
Friday, June 27, 2025 1:48 AM IST
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സ്കൂൾ ക്ലബുകളുടെയും ഉദ്ഘാടനം നാടൻപാട്ട് കലാകാരനും തളിപ്പറമ്പ് നോർത്ത് ബിആർസി ട്രെയിനറുമായ എം.പി. സജിത്ത് നിർവഹിച്ച് കുട്ടികളുമായി സംവദിച്ചു. ഫാ. നോയൽ ആനിക്കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് മോളി, പിടിഎ പ്രസിഡന്റ് വിജയകുമാർ ചാലിൽ, മദർ പിടിഎ പ്രസിഡന്റ് അശ്വതി രാജീവ്, വിദ്യാരംഗം കൺവീനർ തെരേസ് മേരി ജോസ്, ഫാ. റിമൽ സി. ആന്റണി എന്നിവർ പ്രസംഗിച്ചു.
പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബുകൾ എന്നിവയുടെ പ്രവർത്തനം സംഗീതജ്ഞനും ഗ്രന്ഥകാരനുമായ ഡോ. ഉണ്ണിക്കൃഷ്ണൻ പയ്യാവൂർ ഉദ്ഘാടനം ചെയ്തു. പയ്യാവൂരിന്റെ പ്രാദേശിക ചരിത്രപുസ്തക രചയിതാവും വിദ്യാലയ സ്മരണഗാന രചയിതാവുമായ ജോർജ് അരയന്താനത്തെ സ്കൂൾ മാനേജർ ഫാ. ബേബി കട്ടിയാങ്കൽ പൊന്നാടയണിയിച്ച് ആദരിച്ചു. പയ്യാവൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ടോമി പുളിയ്ക്കൽ ലഹരി വിരുദ്ധ സന്ദേശം നൽകി.