"നമ്മുടെ കുടുംബങ്ങളാകണം നമുക്ക് ലഹരി'
1570650
Friday, June 27, 2025 1:48 AM IST
വിളക്കന്നൂർ: ലഹരി ഒന്നിനും പരിഹാരമാർഗമല്ലെന്നും നമ്മുടെ കുടുംബങ്ങളും അവിടെയുള്ള സ്നേഹ ബന്ധങ്ങളുമാണ് നാം ലഹരിയാക്കി മാറ്റേണ്ടതെന്നും തലശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ജോബി കോവാട്ട്.
ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തലശേരി അതിരൂപത അമല പ്രോലൈഫിന്റെ ആഭിമുഖ്യത്തിൽ വിളക്കന്നൂർ ക്രിസ്തുരാജ പള്ളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവത്കരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അമല പ്രോലൈഫ് അതിരൂപത പ്രസിഡന്റ് ലോറൻസ് കടിക്കാട്ട് അധ്യക്ഷത വഹിച്ചു.
അതിരൂപത സെക്രട്ടറി ഷീബ തെക്കേടത്ത്, സിസ്റ്റർ ലിന്റ സിഎച്ച്എഫ്, സിസ്റ്റർ സ്റ്റെല്ല എംഎസ്എംഐ, സണ്ണി ആശാരിപറമ്പിൽ, ഡിംപിൾ ജോസ് കൂട്ടുങ്കൽ, ഷൈനി കണ്ടത്തിൽ, ലിൻസി കുന്നുംപുറത്ത്, ടോമി ഓലിയ്ക്കൽ, ജോമോൻ കരികണ്ടത്തിൽ, സെലസ്റ്റിൻ വടക്കേൽ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ പങ്കെടുത്തവർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.