കുറിച്ചി പഞ്ചായത്തില്‍ ജലജീവന്‍ കുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനം
1281377
Sunday, March 26, 2023 11:34 PM IST
കുറിച്ചി: കുറിച്ചി പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനായി ജലജീവന്‍ മിഷന് പദ്ധതിയില്‍നിന്ന് അനുവദിച്ച തുക ഉപയോഗിച്ചുള്ള പദ്ധതിയുടെ നിര്മാണേദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു. 7,754 പുതിയ ശുദ്ധജല പൈപ്പ് കണക്ഷനുകള്‍ പദ്ധതിയിലൂടെ നല്‍കും. പുതിയ കണക്ഷനുകള്‍ നല്‍കുന്നത് അടക്കമുള്ള പ്രവര്‍ത്തികള്‍ ഏകദേശം 21 മാസം കൊണ്ട് പൂര്‍ത്തിയാക്കും.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസ്, പള്ളം ബ്ലോക്ക് പ്രസിഡന്റ് ടോമിച്ചന് ജോസഫ്, പഞ്ചായത്തംഗം പ്രശാന്ത് മനന്താനം, ബിജു എസ്. മോനോന്, ബി.ആര്. മഞ്ജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.