കെസിവൈഎല്‍ അതിരൂപത ലീഡര്‍ഷിപ്പ് ക്യാമ്പ് സമാപിച്ചു
1602229
Thursday, October 23, 2025 7:16 AM IST
കോട്ടയം: ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വര്‍ഷത്തെ രണ്ടാമത് ലീഡര്‍ഷിപ്പ് ക്യാമ്പ് സമാപിച്ചു. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത വൈസ് പ്രസിഡന്റ് നിതിന്‍ ജോസ് അധ്യക്ഷത വഹിച്ചു.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, അഡ്വൈസര്‍ സിസ്റ്റര്‍ ലേഖ എസ്ജെസി, കെസിസി അതിരൂപത സെക്രട്ടറി ബേബി മുളവേലിപ്പുറം, കെസിവൈഎല്‍ അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, സെക്രട്ടറി ചാക്കോ ഷിബു, ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
അതിരൂപത പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍, ചാപ്ലയിന്‍ ഫാ. മാത്തുകുട്ടി കുളക്കാട്ടുകുടിയില്‍, ജോയിന്റ് ഡയറക്ടര്‍ സ്റ്റെഫി തോമസ്, ഭാരവാഹികളായ ജാക്സണ് സ്റ്റീഫന്‍, അലന് ബിജു, ആല്ബിന് ബിജു എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
വിവിധ ഇടവകകളില്‍നിന്നായി 78 യുവാക്കള്‍ ക്യാമ്പില്‍ പങ്കെടുത്തു. ബെസ്റ്റ് ക്യാമ്പറായി തെള്ളിത്തോട് ഇടവകാംഗം നിതിന്‍ ലൂക്കോസ് നന്ദിക്കുന്നേല്‍, പിറവം ഇടവകാംഗമായ സോനാ അന്ന സജി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.