കേരള കോണ്‍ഗ്രസ് മണ്ഡലം കണ്വന്ഷന്
1602235
Thursday, October 23, 2025 7:16 AM IST
അയര്‍ക്കുന്നം: കേരള കോണ്‍ഗ്രസ് അയര്‍ക്കുന്നം മണ്ഡലം കണ്‍വന്‍ഷനും പ്രതിഭാ സംഗമവും മണ്ഡലം പ്രസിഡന്റ് സേവ്യര്‍ കുന്നത്തേട്ടിന്റെ അധ്യക്ഷതയില്‍ എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജനറല്‍ അഡ്വ. ജോയ് ഏബ്രഹാം, ഡെപ്യൂട്ടി ചെയര്മാന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ ജോസഫ്,
സെക്രട്ടറി സന്തോഷ് കാവുകാട്ട്, നിയോജകമണ്ഡലം പ്രസിഡന്റ് ആന്റണി തുപ്പലഞ്ഞി, ഉന്നതാധികാരസമിതിയംഗം സാബു ഒഴുങ്ങാലില്‍, എ.സി. ബേബിച്ചന്, ജെ.സി. തറയില്‍, അശ്വിന് പടിഞ്ഞാറേക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.