ഏ​റ്റു​മാ​നൂ​ര്‍: ‘വി​ഷ​ന്‍ 2031’ -ന്‍റെ ഭാ​ഗ​മാ​യി സ​ര്‍ക്കാ​ര്‍ കോ​ട്ട​യ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന സ​ഹ​ക​ര​ണ​വ​കു​പ്പി​ന്‍റെ സം​സ്ഥാ​ന​ത​ല സ​ഹ​ക​ര​ണ സെ​മി​നാ​റി​ന്‍റെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന് ഏ​റ്റു​മാ​നൂ​രി​ല്‍ ന​ട​ക്കും. ഏ​റ്റു​മാ​നൂ​ര്‍ പ്രൈ​വ​റ്റ് ബ​സ്‌​സ്റ്റാ​ന്‍ഡി​ല്‍ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള ബി​ല്‍ഡിം​ഗി​ല്‍ വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍മാ​ന്‍ ചീ​ഫ് വി​പ്പ് ഡോ.​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍എ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഏ​റ്റു​മാ​നൂ​ര്‍ ഗ്രാ​ൻ​ഡ് അ​രീ​ന ക​ണ്‍വ​ന്‍ഷ​ന്‍ സെ​ന്‍റ​റി​ല്‍ 28നാ​ണ് ‘വി​ഷ​ന്‍ 2031 ന്‍റെ ഭാ​ഗ​മാ​യു​ള്ള നേ​ട്ട​ങ്ങ​ളും, ഭാ​വി വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളും’ സ​ഹ​ക​ര​ണ സെ​മി​നാ​ര്‍ ന​ട​ക്കു​ക. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി 2000 പേ​ര്‍ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കും.