ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്
1602249
Thursday, October 23, 2025 7:38 AM IST
കോട്ടയം: ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള 2025 വര്‍ഷത്തിലെ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ 23 മുതല്‍ നവംബര്‍ 20 വരെ സ്വീകരിക്കും.
2025ല്‍ 80 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി വിജയിച്ചവര്‍ക്ക് റെഗുലര്‍ ഹയര്‍ സെക്കന്‍ഡറി തല പഠനത്തിനോ മറ്റു റെഗുലര്‍ കോഴ്സുകളില്‍ ഉപരിപഠനത്തിനോ ചേരുന്നവര്‍ക്കും റെഗുലര്‍ പ്രഫഷണല്‍ കോഴ്സുകള്‍, ബിരുദ/ബിരുദാനന്തര കോഴ്സുകള്‍, ഡിപ്ലോമ കോഴ്സുകള്‍ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്നവര്‍ക്കുമാണ് അര്‍ഹത. ഫോൺ - 0481 - 2300390.