ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാൾക്കു ഗുരുതര പരിക്ക്
1602238
Thursday, October 23, 2025 7:32 AM IST
വൈക്കം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വൈക്കം ഉദയനാപുരം പടിഞ്ഞാറേക്കര പെരുമ്പള്ളിക്കാവിനു സമീപം കോരേത്ത് (ചമ്പക്കാട്ട്) വിശ്വംഭരന്റെ മകൻ അനീഷാണ് (45) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉദയനാപുരം പടിഞ്ഞാറെക്കര എട്ടുപറയിൽ സജീവന്റെ മകൻ ഹരികൃഷ്ണനെ (19) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 7.30ന് വല്ലകം തുറുവേലിക്കുന്നിനു സമീപമായിരുന്നു അപകടം. ഹരികൃഷ്നും അനീഷും സഞ്ചരിച്ചിരുന്ന ബൈക്കുകൾ കുട്ടിയിയിടിക്കുകയായിരുന്നു. മൂന്നാറിലെ സ്വകാര്യ കോളജിൽ കെയർടേക്കറായിരുന്നു അനീഷ്.
ഇന്നലെ വൈകുന്നേരം ജോലിസ്ഥലത്തുനിന്നു വൈക്കത്തെത്തിയശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: പുഷ്പ. സഹോദരങ്ങൾ: അൻകുമാർ, അനൂപ്, പരേതയായ അനിമോൾ. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.