തൊഴില്‍ മേള
1602251
Thursday, October 23, 2025 7:42 AM IST
മാടപ്പള്ളി: വാഴപ്പള്ളി പഞ്ചായത്തും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തുമായി ചേര്‍ന്ന് 30ന് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഇതിലേക്ക് തൊഴില്‍രഹിതരായ അഭ്യസ്തരെയും യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നു. യോഗ്യരായവർ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി അന്നേദിവസം രാവിലെ എട്ടിന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകേണ്ടതാണ്.
കോട്ടയം: കോട്ടയം നഗരസഭ, വിജ്ഞാന കേരളം, കുടുംബശ്രീ മിഷന് ഇന്‍ഫോസിസ് ഫൗണ്ടേഷന് നിര്മാണ് എന്നിവര്‍ സംയുക്തമായി ജില്ലാതല തൊഴില്‍മേള 24നു രാവിലെ എട്ടു മുതല്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും.
നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്മാന് ബി. ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. മേളയില്‍ നാല്പതി ൽപ്പരം കമ്പനികള്‍ പങ്കെടുക്കും.
എസ്എസ്എല്‍സി മുതല്‍ ബിരുദാന്തര ബിരുദം വരെ യോഗ്യതയുള്ള 18 മുതല്‍ 60 വയസു വരെയുള്ളവര്‍ക്കു മേളയില്‍ പങ്കെടുക്കാം.