പഞ്ചായത്ത് ഓഫീസ് മാർച്ചും കുറ്റവിചാരണ സദസും
1602236
Thursday, October 23, 2025 7:16 AM IST
വെമ്പള്ളി: എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിലും കാണക്കാരി പഞ്ചായത്തിന്റെ വികസനമുരടിപ്പിലും ജനദ്രോഹ നടപടിയിലും പ്രതിഷേധിച്ച് കേരള കോൺഗ്രസ് കാണക്കാരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ പത്തിന് കാണക്കാരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും കുറ്റവിചാരണ സദസും നടത്തും.
വെമ്പള്ളി വില്ലേജ് ഓഫീസ് ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന മാർച്ച് ഫ്രാൻസീസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. കാണക്കാരി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ മണ്ഡലം പ്രസിഡന്റ് റോയി ചാണകപ്പാറയുടെ അധ്യഷതയിൽ നടക്കുന്ന കുറ്റവിചാരണ സദസ് മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് മണ്ഡലം ജനറൽ സെക്രട്ടറി രാജു ഇമ്മാനുവൽ അറിയിച്ചു.