മെഡി. കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചില്ലെങ്കിൽ സമരമെന്ന് കോൺഗ്രസ്
1602230
Thursday, October 23, 2025 7:16 AM IST
ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരികെ കൊണ്ടുപോയതതോടെ പാവപ്പെട്ട രോഗികളുടെ ജീവൻ അപകടത്തിലാണെന്ന് കോൺഗ്രസ് ആരോപിച്ചു. സ്വന്തം നിയോജകമണ്ഡലത്തിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരികെക്കൊണ്ടുപോയത് മന്ത്രി വി.എൻ. വാസവന്റെ പിടിപ്പുകേടാണെന്ന് കോൺഗ്രസ്.
മുടങ്ങിയ ശസ്ത്രക്രിയകൾ ഉടൻ ആരംഭിച്ച് രോഗികളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ തുടങ്ങുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്, ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി എന്നിവർ അറിയിച്ചു.