സോളാര്‍ എല്‍ഇഡി ലൈറ്റുകള്‍ നാടിനു സമര്‍പ്പിച്ചു
1602233
Thursday, October 23, 2025 7:16 AM IST
കോട്ടയം: കൊല്ലാട് കളത്തിക്കടവിലെ നൈറ്റ് വോക്ക് വേയില്‍ സ്ഥാപിച്ച 30 സോളാര്‍ എല്‍ഇഡി ലൈറ്റുകള്‍ നാടിനു സമര്‍പ്പിച്ചു. കൊടൂരാറിന്റെ തീരത്ത് കളത്തിക്കടവ് പാലത്തിന് താഴെയാണ് ഈ സ്ഥലം. പ്രഭാത സായാഹ്ന സവാരിക്കാര്‍ ഏറെയുള്ള ഈ സ്ഥലത്ത് വെളിച്ചക്കുറവ് മൂലം ആളുകള്‍ക്കു വലിയ ബുദ്ധിമുട്ടായിരുന്നു. രാത്രികാലങ്ങളിലും നിരവധി ആളുകള്‍ എത്തിയിരുന്ന സ്ഥലത്ത് വെളിച്ചക്കുറവ് തടസമായിരുന്നു.
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് ഡിവിഷന് ഫണ്ടില്‍നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണു സോളാര്‍ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചത്. ജില്ലാ പഞ്ചായത്തും പനച്ചിക്കാട് പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നൈറ്റ് വോക്ക് വേയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോണ്‍, പഞ്ചായത്തംഗങ്ങളായ മിനി ഇട്ടിക്കുഞ്ഞ്, സുനില്‍ ചാക്കോ, അനില്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.