സിഡിഎസ് വാർഷികം
1602244
Thursday, October 23, 2025 7:32 AM IST
വൈക്കം: വൈക്കം നഗരസഭ കുടുംബശ്രീ സിഡിഎസ് വാർഷികം നടത്തി. വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ സിഡിഎസ് ചെയർപേഴ്സൺ സൽബി ശിവദാസിന്റെ അധ്യക്ഷതയിൽ നടന്ന യോഗംനഗരസഭാ ചെയർപേഴ്സൺ പ്രീതി രാജേഷ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി രവിത ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, നഗരസഭാ കൗൺസിലർമാരായ സിന്ധു സജീവൻ, എൻ. അയ്യപ്പൻ, രേണുക രതീഷ്, രാധികാ ശ്യാം, എസ്. ഇന്ദിരാദേവി, എ.സി. മണിയമ്മ, ബിന്ദു ഷാജി, എസ്. ഹരിദാസൻ നായർ, ലേഖ ശ്രീകുമാർ, രാജശ്രീ, കവിതാ രാജേഷ്, പി.ഡി. ബിജിമോൾ, സിഡിഎസ് വൈസ് ചെയർപേഴ്സൺ രത്നമ്മ വിജയൻ, മെംബർ സെക്രട്ടറി പി. ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.