കണ്‍വീനറെ മാറ്റി ഉത്തരവായി
1602234
Thursday, October 23, 2025 7:16 AM IST
കോട്ടയം: അയ്മനത്തെ 479 ഏക്കറുള്ള ഏറങ്കേരി മേക്കരി മേനോങ്കരി പാടശേഖരത്തിനെ 1200 വിരിപ്പ് കൃഷിയുടെ കണ്‍വീനറെ മാറ്റി പുതിയ ആളെ നിയമിച്ചു കോട്ടയം പുഞ്ച സ്പെഷല്‍ ഓഫീസര്‍ ഉത്തരവായി. കണ്‍വീനറായിരുന്ന എം.കെ. ജോസഫിനെ മാറ്റി ആര്‍പ്പൂക്കര സ്വദേശി മോഹന്‍ സുരദാസിനെയാണ് പുതിയ കണ്‍വീനറായി നിയമിച്ചത്.
എം.കെ. ജോസഫിനു പാടശേഖരത്തില്‍ നിലമില്ലാത്തതിനാല് കണ്‍വീനര്‍ സ്ഥാനത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് എം.വി. ജോയിയാണ് പരാതി നല്‍കിയത്. തുടര്‍ന്നു പുഞ്ച സ്പെഷല്‍ ഓഫീസര്‍ വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ പാടശേഖര സമിതിയോട് നിര്‍ദേശിക്കുകയും കൃഷി ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്നു പാടശേഖരസമിതി പുതിയ ആളെ തെരഞ്ഞെടുത്തതിന്റെയും കൃഷി ഓഫീസറിന്റെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് 1200 വിരിപ്പ് കൃഷിയുടെ കണ്‍വീനറെ മാറ്റി ഉത്തരവായത്.