"മുഖ്യമന്ത്രിക്ക്' കിറ്റ് നല്കി ആപ്പ് പ്രതിഷേധം
1396902
Saturday, March 2, 2024 7:05 AM IST
ചങ്ങനാശേരി: സപ്ലൈകോ, മാവേലി സ്റ്റോര്‍ എന്നിവിടങ്ങളില്‍ സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭിക്കാത്തതിനെതിരേ ആം ആദ്മി പാര്‍ട്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചങ്ങനാശേരി ഒന്നാം നന്പർ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള സപ്ലൈകോയ്ക്കു മുന്നില്‍ പ്രതീകാത്മകമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വേഷം ധരിച്ചയാൾക്ക് പതിമൂന്ന് അവശ്യസാധനങ്ങള്‍ അടങ്ങുന്ന പലചരക്ക് കിറ്റ് കൈമാറി പ്രതിഷേധിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്‍സ് മാമ്മൂട്ടില്‍, പാര്‍ട്ടി സംസ്ഥാന വക്താവ് ഡോ. സാജു കണ്ണന്തറ, ജില്ലാ കൗണ്‍സില്‍ അംഗം തോമസ് കെ. മാറാട്ടുകളം, പ്രഫ.കെ.എം. തോമസ്, ജോസഫ് ജോണി, ഷൈജു കുര്യന്, അലി സുജാദ്, സേവ്യര്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.