പെരുവ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സെന്റര്‍ ദേവാലയ കൂദാശ
1418240
Tuesday, April 23, 2024 6:22 AM IST
കടുത്തുരുത്തി: പെരുവ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സെന്റര്‍ ദേവാലയ കൂദാശയും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളും 26, 27 തീയതികളില്‍ നടക്കും.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കബാവ ദേവാലയ കൂദാശയ്ക്കു മുഖ്യകാര്‍മികത്വം വഹിക്കും. നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് എന്നിവര്‍ സഹകാര്‍മികരാകും.
26ന് വൈകുന്നേരം അഞ്ചിന് കാതോലിക്കാ ബാവായ്ക്കും ബിഷപ്പുമാർക്കും വിശിഷ്ടാതിഥികൾക്കും പ്രവേശന കവാടത്തില്‍ സ്വീകരണം. 5.30ന് സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന് ദേവാലയ കൂദാശയുടെ ഭാഗമായ കല്ലിടീല്‍ ശുശ്രൂഷയും കൂദാശയുടെ ഒന്നാം ക്രമവും നടത്തും. തുടർന്ന് ഗീവർഗീസ് സഹദായുടെ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രദക്ഷിണം.
27ന് രാവിലെ 6.30ന് പ്രഭാത നമസ്കാരവും വിശുദ്ധ ദേവാലയ കൂദാശയുടെ പൂര്‍ത്തീകരണവും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. 11.30ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ദേവാലയനിര്‍മാണത്തിന് നേതൃത്വം നല്കിയവരെയും മുന്‍ വൈദികരെയും യോഗത്തില്‍ ആദരിക്കുമെന്നും വികാരി ഫാ. ജോമോന്, ഭാരവാഹികളായ കെ.ജെ. രാജു, എന്‍.സി. രാജു, സി.വി. രാജു എന്നിവര്‍ അറിയിച്ചു.