ഹൈവേ-കോട്ടച്ചിറ റോഡ് സഞ്ചാരയോഗ്യമാക്കി
1438229
Monday, July 22, 2024 7:46 AM IST
മാടപ്പള്ളി: ഗ്രാമപഞ്ചായത്തില്‍ ദീര്‍ഘനാളുകളായി തകര്‍ന്നുകിടന്നിരുന്ന ഹൈവേ-കോട്ടച്ചിറ റോഡ് സഞ്ചാരയോഗ്യമാക്കി. ജോബ് മൈക്കിള്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു 15 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. റോഡിന്റെ ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ ഫിലോമിന മാത്യു, ബ്ലോക്ക് മെംബര്‍ അലക്സാണ്ടര്‍ പ്രാക്കുഴി, എം.എ. മാത്യു എന്നിവര്‍ പ്രസംഗിച്ചു.