കോട്ടയം അതിരൂപതദിനാഘോഷം സെപ്റ്റംബര്‍ രണ്ടിന് തൂവാനിസയില്‍
1438372
Tuesday, July 23, 2024 2:33 AM IST
കോട്ടയം: തെക്കുംഭാഗ ജനതയ്ക്കായി ഇന്‍ യൂണിവേഴ്സി ക്രിസ്ത്യാനി എന്ന തിരുവെഴുത്തുവഴി 1911 ആഗസ്റ്റ് 29ന് വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 113-ാം അതിരൂപതാതല ആഘോഷങ്ങള്‍ സെപ്റ്റംബര്‍ രണ്ടിനു കോതനല്ലൂര്‍ തൂവാനിസ പ്രാര്‍ഥനാലയത്തില്‍ നടത്തും.
ഉച്ചകഴിഞ്ഞ് 2.15 അതിരൂപത പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയര്പ്പണത്തെത്തുടര്ന്നു നടത്തപ്പെടുന്ന അതിരൂപതാദിന പൊതുസമ്മേളനത്തില്‍ വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച അതിരൂപതാംഗങ്ങളെ ആദരിക്കും.