സെന്റ് മേരീസ് യുപി സ്കൂളിലെ അധ്യാപകരെ ആദരിച്ചു
1452541
Wednesday, September 11, 2024 7:16 AM IST
കൂത്രപ്പള്ളി: ദേശീയ അധ്യാപക ദിനത്തിനോടനുബന്ധിച്ച് പിടിഎ എക്സിക്യൂട്ടീവിന്റെയും കുട്ടികളുടെയും നേതൃത്വത്തില്‍ കൂത്രപ്പള്ളി സെന്റ് മേരീസ് യുപി സ്കൂളിലെ അധ്യാപകരെ ആദരിച്ചു. അനുമോദന സമ്മേളനം സ്കൂള്‍ മാനേജര്‍ ഫാ. തോമസ് മംഗലത്തില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എല്ലാ അധ്യാപകാര്‍ക്കും പൂച്ചെണ്ടു നല്കി. പിടിഎ പ്രസിഡന്റ് ബൈജു തോമസ് അധ്യക്ഷത വഹിച്ചു.
സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റര് സിബിച്ചന്, അധ്യാപിക സിസ്റ്റര്‍ നിര്‍മ്മല എന്നിവരെ മാനേജര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ നെടുംതുണ്ടത്തില്‍, അന്ന മരിയ ലിജോ, ദിയമോള് ഷിജോ, ഐറിന് ട്രീസ സിനോജ് എന്നിവര്‍ പ്രസംഗിച്ചു.