ഇരവുചിറ: സെന്റ് മേരീസ് പള്ളിയിൽ ഇടവകദിനാചരണം നടത്തി. ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. വർഗീസ് താനമാവുങ്കൽ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ജയിംസ് അത്തിക്കളം അധ്യക്ഷത വഹിച്ചു. സിസ്റ്റർ ജോയൽ, തോമസ് ജോസഫ് നെല്ലിക്കൽ, കുര്യൻ ഇരവുചിറ, ഉഷ ജോസഫ് ആറുപറയിൽ, ജോസി ജേക്കബ് കൊണ്ടോടി, ദിവ്യ ആന്റണി പറത്തോട്, എം.സി. തോമസ് മുണ്ടുവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികവുതെളിയിച്ച ഇടവകാംഗങ്ങളെ ആദരിച്ചു.